....................................................................................................................
വരരുചി കഥയുടെ ഈണങ്ങളിൽ നിന്നും അടർന്നുവീണതാവാം
അതോ യുഗാന്തരങ്ങൾക്കപ്പുറം ദൈവങ്ങൾ പിറക്കുംമുൻപേ പാരിതിൽ പിറന്നതാവാം
വിളിക്കത്തൊരു അഥിതിയായ് നമ്മെ മഹാശുന്യതയിലേക്ക്
കൈപിടിക്കുന്ന കുട്ടുകാരനാവാം
വാക്കിന്റെ വരികൾക്കുമപ്പുറം എഴുതിത്തീർക്കുന്ന
രാഗങ്ങൾക്കുമപ്പുറം നിറംപകർന്നു വരയ്ക്കാൻ കഴിയാത്തതാവാംമിതിൻമുഗം
അറിയുക ഈ സുഹൃത്തിൻ സൗഹൃദം ദുസ്സഹമാണീ മണ്ണിൽ
നാളെ ഓർക്കാൻ നമുക്കാരുമുണ്ടാവില്ല ഇന്നിതിൻ കായ്കളിൽവീണുപോയാൽ
മറക്കുന്ന മനസ്സുകൾക്കും തിളക്കുന്ന മനസ്സുകൾക്കും
ജാതിതൻ നിറങ്ങൾക്കുമപ്പുറം എവർക്കുമെന്നു കൂടെനിൽക്കുനതീ കുട്ടുകാരനാവാം.
ഭയം വേണ്ട മടിക്കാതെ ചൊല്ലാം നമ്മൾ വെറുക്കുന്ന സഹചാരിയെ
അവനുനാമം വിശപ്പെന്നറിയുമ്പോൾ ഓർക്കുക
നാമറിയാതെ കളയുന്ന ഭോജനം നമ്മൾതൻ കൂടപ്പിറപ്പിനെ
ഏവരും ഭയക്കുന്ന വിശപ്പിൻ സ്‌നേഹിതനാക്കുകയാണ്.
പിറക്കുന്നു പലരുമീമണ്ണിൽ വിശപ്പിന്റെ കൂടപ്പിറപ്പായി
കനിവിൻകൈയ്കൾ നീട്ടണം ഇനിവരുമൊരു പുതുതലമുറ
ഇരുട്ടിൻ ഗന്ധം മണക്കുന്ന മരണം ഭയക്കുന്ന വിശപ്പിൻകൈയ്കളെ വെട്ടിമാറ്റുവാൻ
ഒരുമിച്ചുരചിക്കണം നമ്മൾ ഇനി മറ്റൊരു സ്‌നേഹഗീതം.
പണ്ട് മണ്ണുവാരിത്തിന്നൊരാ കണ്ണൻ അമ്മയെ അമ്പരപ്പിച്ചതാകിൽ
ഇന്നിതാ അമ്മതൻ മക്കൾ മണ്ണുവാരിത്തിനുന്നതി വിശപ്പടക്കാൻ
അന്ന്യന്റെ പത്രത്തിലേ അന്നം കൊതിക്കുന്നത് സൗധങ്ങൾ തിർക്കുവാനല്ലനോർക്കണം
മധു അതിൻ തേൻനുകർന്നത് വിശപ്പടക്കാനാകിലും ചെർനോരകൈയ്കൾ പിഴുതെറിഞ്ഞൊരാ ജീവനെ
ഇനിയൊരു മധു ഉടലാർനേടുക്കതിരിക്കാനും മണ്ണുവാരിത്തിനൊര ബാല്യമില്ലാതിരിക്കാനും
ഒരുമിച്ചു ചേരണം നന്മതൻ തണൽ മരമായി നിൽക്കണം നമ്മൾ എല്ലാരുമീ
അറിവിന്റെ ഭാണ്ഡങ്ങൾക്കപ്പുറം കനിവിന്റെ ഭാണ്ഡങ്ങൾ തുറന്നുവേക്കണം.
വിശപ്പെന്ന കൈപ്പിന്റെ കൈയ്കൾക്ക് വിലങ്ങകുവാൻ പാരിതിൽ
നമ്മളല്ലാതെ ആരുമില്ലന്നതോർക്കുക
ഇനി വരുംകാലമെങ്കിലും നമ്മൾ ഭയക്കുന്ന കൂട്ടിന്റെ കൂട്ടായ് ആരും നടക്കാതിരിക്കാട്ടേ
തീർക്കണം സ്‌നേഹമെന്ന സൗധങ്ങൾ മണ്ണിതിൽ മുളക്കാതെ നോക്കണം വിശപ്പെന്ന വിത്തിനെ.