Friday, October 20, 2017

കലിയുഗം

നിങ്ങൾ നിങ്ങളെതന്നെയറിയുക  പാരിതിൽ വേറൊരു സ്വർഗ്ഗമില്ലെന്നോർക്കുക

പൂക്കളും പുഴകളും മലകളുമെല്ലാം ഒരുമിച്ചു ചേർന്ന് നിൽക്കുന്ന സ്വർഗ്ഗമാണിവിടം

ഇന്നീകലിയുഗ ഭൂമിയിൽ അമ്മതൻ മക്കൾ പലനിറത്തിൽ പഗീട്ടെടുക്കുന്നു
സ്വർഗ്ഗമാം ഭുമിയെ ബഹുവര്ണങ്ങളിൽ

ഇന്നീവിടെയൊരു പൂവിനും സുഖന്ധമില്ല  പുഴകളിൽ നീരില്ല മാനുജരിൽ നേരില്ല

പായുന്ന ലോകത്തേയെത്തിപിടിക്കുവാൻ കുടെപ്പിറപ്പിനെ ഒറ്റികൊടുക്കുന്നു പലരിതും

എനിവരുമൊരു കലാമുടത്തു കലികാലമെന്നു പറയുന്നു പലരും
അവർതൻ മുഠമനസ്സറിയുന്നില്ലീസത്യം വാഴുന്നത് കലിയുഗത്തിലെന്നും
കലിയുഗ കോലങ്ങളാണ് നാമെന്നും

നിയാണെൻ ആത്മാവിൽ നിറയുന്ന അനുഭൂദിയെന്നും നീ മാത്രമാണെൻ പ്രാണനെന്നും ശിലയിൽ കുറിച്ചിട്ടപ്പോൾ മനസ്സിൽ വരച്ചിട്ടൊർ വാണിടത്തിന്നു

പ്രണയവും സ്‌നേഹവും രാവും പകലും  എന്നപോൽ മാറുന്നു മറയുന്നു

ഈണങ്ങളൊക്കെയും മാറുന്നു സ്വരതലങ്ങളൊക്കയും മാറുന്നു
പാട്ടുകൾപോലും  പെപിടിച്ചാടുന്നു അസ്‌ലിനമാകുന്നു സാധാ ദൃശ്യങ്ങളും

ഇനിഇവിടെ ഒരുച്ചരിത്രം  രചിക്കാൻ  ചരിത്രപുരുഷൻ വരേണ്ടതായിവരും

ചരിത്രം നമ്മിലൂടെ അസ്തമിക്കും വരേക്കും കാത്തിരിക്കാം നമുക്കാ ചരിത്രപുരുഷനായ്.....